P.VIJAYAKUMAR

Thursday, August 23, 2012

തീയും തിരകളും


കള്ളവുമില്ല, ചതിയുമില്ല :
കൽപകാലത്തോളം ജീവനില്ല!
കാണുന്നതൊക്കെയും സത്യമല്ല.
കാണാത്തതോ വെറും നിഴലുമല്ല.

ഏകാന്തമേഘങ്ങൾ സന്ധ്യയല്ല.
ഏകരായെങ്ങും നാമെത്തുകില്ല.
ഈ രാവിലെല്ലാരുമൊന്നു പോലെ
തോരാമഴയിലെത്തുള്ളി പോലെ.

മോഹലക്ഷവന്ധ്യ താപങ്ങളിൽ
എന്തായാലെ,ന്തെന്നൊരുണ്മയില്ല

എന്തിനീയോർമ്മകളെത്തിയെന്നിൽ?
എന്തിനീ പൂവിളി കേൾപ്പൂ വീണ്ടും?
എത്രയായാലും നാം മർത്ത്യരല്ലേ?
എങ്ങോ പകലെന്ന ദൂരമല്ലേ?

കാടു വിളിക്കുമ്പോൾ കൂട്ടുകാരാ,
കാറ്റു ക്ഷണിക്കുമ്പോൾ കാഴ്ചക്കാരാ,
കാലം തിളയ്ക്കുന്നു നെഞ്ചിലിന്നും,
കാണ്മൂ  ചിറകെത്രയായിരങ്ങൾ!

ആധിയും വ്യാധിയുമൊന്നുമില്ല
ആദിമധ്യാന്തങ്ങളോർക്കുകില്ല.
തീയും തിരയും കടന്നു പോകാൻ
തീരാക്കടലിൽ നാമൊന്നു ചേരാം.

എല്ലാം ചികഞ്ഞുള്ളു നീറിപ്പാടാം.
എല്ലാം തെളിഞ്ഞുയിർ ചേർന്നു പോകാം.

21 comments:

  1. ഇത് ഒരു ഓണപ്പാട്ട്.
    പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തർക്കും
    ഹൃദയപൂർവ്വം ഓണാശംസകൾ.

    ReplyDelete
  2. മാവേലി നാടുവാണീടും കാലം

    ഓണാശംസകള്‍

    ReplyDelete
  3. മനോഹരം ഈ ഓണപാട്ട് ,,,ആശംസകള്‍

    ReplyDelete
  4. പ്രിയമുള്ള ഓണം ഓർമ്മകൾ മാത്രമാകുന്നുവോ...

    ന്റേം ഓണാശംസകൾ...!

    ReplyDelete
  5. എല്ലാം ചികഞ്ഞുള്ളു നീറിപ്പാടാം....

    ഓണാശംസകള്‍

    ReplyDelete
  6. കാണുന്നതൊക്കെയും സത്യമല്ല.
    കാണാത്തതോ വെറും നിഴലുമല്ല.

    പറയാന്‍ മാത്രം അവശേഷിക്കുന്ന ചിലത്....


    ഓണാശംസകള്‍.

    ReplyDelete
  7. നല്ല ചൊല്ക്കവിതയ്ക്ക് നന്ദി .
    ഓണാശംസകള്‍ ...

    ReplyDelete
  8. കണ്ടതിൽ സന്തോഷം. ഇങ്ങനെയൊരാൾ ഇവിടെ വന്നിരുന്നു. കവിത ഇഷ്ടമായി.

    ReplyDelete
  9. ഓണം മനോഹരം
    ഗൃഹാതുരതയുടെ നൊമ്പരം തന്നു വരികള്‍...

    എന്നത്തെയും പോലെ ഇതും മനോഹരം...

    ഹൃദ്യമായ ഓണാശംസകള്‍...

    ReplyDelete
  10. ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തീ
    വീണ്ടുമൊരു ഓണക്കാലം കൂടി വരവായീ ..
    ഹൃദയത്തില്‍ നിന്നും നേരുന്നു ഒരായിരം ഓണാശംസ്കള്‍ ..
    മങ്ങീ മങ്ങി ഓണത്തിന്റെ നിറമെങ്ങൊ പോയീ
    എന്തിനോ വേണ്ടീ ആര്‍ക്കോ വേണ്ടീ അഘോഷങ്ങള്‍
    പടി വാതുക്കല്‍ എത്തി എങ്ങൊ പൊകുന്നു ..
    നല്ല ഇമ്പമുണ്ട് വായിക്കാന്‍ , ഇഷ്ടയേട്ടൊ .. മാഷേ

    ReplyDelete
  11. നല്ലൊരു ഒഴുക്കില്‍പെട്ടപോലെ മനോഹരം...ഓണാശംസകള്‍

    ReplyDelete
  12. നൊമ്പരപ്പാട്ട് നന്നായി.ഓണാശംസകള്‍

    ReplyDelete
  13. ഓണപ്പാട്ട് നന്നായി..
    “കള്ളവുമില്ല, ചതിയുമില്ല :
    കൽപകാലത്തോളം ജീവനില്ല!
    കാണുന്നതൊക്കെയും സത്യമല്ല.
    കാണാത്തതോ വെറും നിഴലുമല്ല.“

    ആദ്യവരി ഒട്ടും ശരിയല്ല.ഇപ്പൊൾ അതു മാത്രമേയുള്ളു...!
    ഓണാശംസകൽ....

    ReplyDelete
  14. പൊളിച്ചെഴുത്ത് കൊളളാം

    ReplyDelete
  15. >>കാടു വിളിക്കുമ്പോൾ കൂട്ടുകാരാ,
    കാറ്റു ക്ഷണിക്കുമ്പോൾ കാഴ്ചക്കാരാ,
    കാലം തിളയ്ക്കുന്നു നെഞ്ചിലിന്നും,
    കാണ്മൂ ചിറകെത്രയായിരങ്ങൾ!<<

    സുന്ദരമായി പ്രാസം കൂട്ടിയിരിക്കുന്നതിനാല്‍ വായിക്കാന്‍ എന്ത് രസമാണെന്നോ!! കവിക്ക്‌ ഓണാശംസകള്‍!!,!!

    ReplyDelete
  16. ഞാനും വായിച്ചു ,ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  17. അതെ, നമുക്ക്‌ ഉള്ളുനീറി പാടം. മനോഹരമായിരിയ്ക്കുന്നു. ഭാവുകങ്ങള്‍ ....

    ReplyDelete
  18. ലളിതം ... മനോഹരം

    നല്ല കവിത . ആശംസകള്‍

    ReplyDelete
  19. കുട്ടികള്‍ക്ക് പാടാന്‍ പറ്റിയ നല്ല ഒരു ഓണപാട്ട്
    കാണാന്‍ വൈകി പോയി
    കവിക്ക്‌ ആശംസകള്‍

    ReplyDelete
  20. എനിക്കും കവിത ഇഷ്ടമായി :-)

    ReplyDelete