നിന്നെ ഞാൻ കണ്ടതാണിന്നും
–
നെഞ്ചിൽ ജീവിക്കുന്ന
തോന്നൽ!
പാട്ടിന്റെ പക്ഷിയെത്തുമ്പോൾ
കേൾക്കുന്നുവെന്നൊരു
തോന്നൽ.
വറ്റും പുഴയൊഴുകുമ്പോൾ,
വെള്ളം കവിഞ്ഞെന്നു
തോന്നൽ.
ഇറ്റും മഴത്തുള്ളിയിൽ
ഞാൻ
ഇറ്റുന്നുവെന്നൊരു
തോന്നൽ.
രാത്രിയോർത്തെത്തും നിലാവിൽ
വെട്ടമുണ്ടെന്നൊരു
തോന്നൽ.
കൊല്ലും കടമ്പകളൊക്കെ
ഇല്ലാത്തതാണെന്ന
തോന്നൽ.
പുഞ്ചിരിക്കോലായിലെന്നും
നമ്മളാണെന്നൊരു
തോന്നൽ.
പ്രാണന്റെ നീലമേഘത്തിൽ
നക്ഷത്രമുണ്ടെന്ന
തോന്നൽ.
പാതിരാമുറ്റത്തിലെങ്ങോ
പാതയുണ്ടെന്നെന്റെ
തോന്നൽ.
പാതവിളക്കിൻ നദിയിൽ
പാലമുണ്ടെന്നൊരു തോന്നൽ.
നേരിന്റെ നേരായ്ത്തുടങ്ങി
നാഡി പിളർക്കുന്ന
തോന്നൽ.
ചോരയിലുയിർക്കുന്ന
തോന്നൽ.
ഓർമ്മ തൻ ശ്വാസമാം
തോന്നൽ.
എല്ലാമറിയാനിറങ്ങി
എത്താതെയെത്തുന്ന
തോന്നൽ…
ജീവിച്ചുവെന്നൊരു
തോന്നൽ -
തീയിൽ മരിക്കാത്ത
തോന്നൽ.
ജീവിച്ചുവെന്നൊരു തോന്നൽ -
ReplyDeleteതീയിൽ മരിക്കാത്ത തോന്നൽ.
എല്ലാം തോന്നലായിക്കാണാന്‍ അല്ലെങ്കില്‍ തോന്നലാകാന്‍ ആഗ്രഹിക്കുമ്പോഴും അവസാനം തീയില്‍ മരിക്കാത്ത തോന്നലായി മാത്രം അവശേഷിക്കുന്നു.
രസമായിരിക്കുന്നു.
തോന്നലുകള്‍ തന്നെയെല്ലാം...
ReplyDeleteനല്ല കവിത
നന്നായി എഴുതിയിരിക്കുന്നു ഒരു നല്ല കവിത
ReplyDeleteഎന്‍ പാതിയെ, നീ അരികിലുണ്ടായിരുന്നെങ്കില്‍ ഈ തോന്നലുകളെല്ലാം സത്യമാകുമായിരുന്നു...
ReplyDeleteവിജയേട്ടാ ഏറെ മനോഹരമായിരിക്കുന്നു കവിത... വല്ലാത്തൊരു വിരഹം നല്‍കി ഈ വാക്കുകളെന്‍റെ മനസ്സില്‍....
ആശംസകൾ...
ReplyDeleteജീവിച്ചുവെന്നൊരു തോന്നൽ -
ReplyDeleteതീയിൽ മരിക്കാത്ത തോന്നൽ...
പ്രാസം ഒപ്പിച്ച വരികള്‍ കൊള്ളാം ....
ഇത് വായിച്ചപ്പോള്‍ എനിക്കും എന്തൊക്കെയോ തോന്നുന്നു വിജയേട്ടാ...
ReplyDeleteനന്നായിരിക്കുന്നു.
ഞാനിവിടെ വരാൻ വൈകിയോയെന്നൊരു തോന്നൽ...
ReplyDeleteഎവിടെയൊക്കയോ പോയത് പോലൊരു തോന്നല്‍
ReplyDeleteസത്യത്തിൽ ജീവിക്കാത്തത് പോലെ കൂടെ തോന്നലുകൾ ഉണ്ടാകാറുണ്ട്... ചിലപ്പോൾ..
ReplyDeleteഇഷ്ടപ്പെട്ടു കവിത
തോന്നലിന്‍ തോണിയില്‍ ഞാനും - ചെറ്റു
ReplyDeleteനേരമിന്നൂന്നിയിരിപ്പൂ ...!
വരികള്‍ പ്രാസം ചേര്‍ത്ത് ഒരുക്കിയപ്പോള്‍ സുഖമുള്ള വായന സമ്മാനിച്ചു. നല്ല തോന്നലുകള്‍.,
ReplyDeleteഎല്ലാം തോന്നലുകളാണ് വിജയെട്ടാ..സത്യം..ഇത് തന്നെയാണ് എന്‍റെയും തോന്നലുകള്‍ ..
ReplyDeleteനന്നായിരിക്കുന്നു. ഇഷ്ടമായി എല്ലാ വരികളും..ആശംസകളോടെ...
വിജയേട്ടാ ..
ReplyDeleteഎല്ലാം തൊന്നലുകള്‍ തന്നെയല്ലേ ..!
മഴയില്ലാതിവിടെ മഴയുണ്ടെന്നൊരു തൊന്നല്‍ ..
സാമിപ്യം കൊതിക്കുന്ന മനസ്സുകള്‍ ചാരെയുണ്ടെന്നൊരു -
തൊന്നല്‍ .. സത്യത്തില്‍ തൊന്നലുകള്‍ ജീവിക്കാന്‍
പ്രേരണ നല്‍കുന്നുണ്ടല്ലേ .. താളവും പ്രാസവുമുണ്ട്
തൊന്നലുകള്‍ ജീവന്റെ തുടുപ്പുണ്ട് ..
ആശ്വാസ്സത്തിന്റെ ചെറു മഴ .. ഇഷ്ടായീ ..
വെറുതെ തോന്നിയതായിരിക്കും...ആണോ...ആ...എന്തായാലും..ഒരു തോന്നലിനാണ് നമ്മളെല്ലാം ഓരോന്ന് ചെയ്യുന്നത്...ചിലപ്പോളൊക്കെ ജീവിക്കുന്നത് പോലും..
ReplyDeleteതോന്നലുകള്‍ ഇഷ്ടപ്പെട്ടു.. നല്ല താളമുള്ള കവിത..
ReplyDeleteതോന്നി തോന്നി തോന്നാന്‍ പറ്റാത്തതൊക്കെ തോന്നി തുടങ്ങി ....
ReplyDeleteഈണമുള്ള കവിത ... ആശംസകള്‍.....
തോന്നലുകളെ കുറിച്ച് തോന്നിയത് പറയട്ടെ.. ഈണമോ താളമോ ഇല്ലാതെ വരികളുടെ കാഠിന്യം കൊണ്ട് കവിത എന്ന് വിളിക്കപ്പെടുന്നവയ്ക്കിടയില്‍ താളബോധമുള്ള ലാളിത്യമുള്ള കവിത
ReplyDeleteഒരു കവിത വായിച്ചു എന്ന തോന്നല്‍.
ReplyDeleteചില തോന്നലുകള്‍ സുന്ദരമാകും ,ഈ കവിതയെ പോലെ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഅര്‍ത്ഥസമ്പുഷ്ടമായ വരികള്‍, താളാത്മകവും. നല്ല കവിത.
ReplyDeleteലളിതം, സൌമ്യം ...
ReplyDeleteകൊള്ളാല്ലോ ഈ തോന്നലുകള്‍ ...
ReplyDeleteഇഷ്ടായി ഈ തോന്നലുകള്‍ ...!
ലളിതം സുന്ദരം ഈ തോന്നലുകൾ മാഷേ
ReplyDeletesheriyaanu....ellaam verum oru thonnal mathram alle...
ReplyDeleteവെറുതെയീ തോന്നലുകളെങ്കിലും
ReplyDeleteവീണ്ടുമോരോന്ന് തോന്നുവാന്‍ തോന്നുന്നു..!!
വളരെ ലളിതമായി
ReplyDeleteനല്ലൊരു കവിത എഴുതിയിരിക്കുന്നു.
തോന്നലുകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്...
അതേ തോന്നലുകള്‍ തന്നെ പലപ്പോഴും...
വേണ്ട...
ശുഭ ചിന്തകള്‍ തന്നെയാവട്ടെ..
അതുമാത്രമാവട്ടെ...
ആശംസകള്‍..
"എല്ലാമറിയാനിറങ്ങി
ReplyDeleteഎത്താതെയെത്തുന്ന തോന്നൽ…" എത്ര അര്‍ത്ഥവത്തായ വരികള്‍...
kavitha vaayichu......
ReplyDeleteതോന്നലുകള്‍ .. വായിക്കുമ്പോള്‍ താളം ഉണ്ട്.
ReplyDeleteഅവസാന രണ്ടു വരികള്‍ ഏറ്റവും അനുയോജ്യമായി .
നല്ല ഭംഗിയുണ്ട് , ഇമ്പവും ...
ReplyDeleteവീണ്ടും വീണ്ടും വായിയ്ക്കാന്‍ തോന്നുന്നുണ്ട്
കവിത വായിക്കാന്‍ താല്പര്യമില്ലാത്തതാണ് (വായിച്ചാല്‍ പകുതിയും മനസ്സിലാവാറില്ലായെന്നാണ് സത്യം) . പക്ഷേ ഇത് വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു..
ReplyDeleteഇതുവഴി വന്നവർക്കെല്ലാം നമോവാകം.
ReplyDeleteഇനിയും വരും നിങ്ങളെന്നെന്റെ തോന്നലും!
പ്രിയപ്പെട്ട വിജയകുമാര്‍,
ReplyDeleteസുപ്രഭാതം !
വരികളിലെ ഈണവും താളവും ജീവിതത്തില്‍ ഉണ്ടാകട്ടെ !മനോഹരമായ തോന്നലുകള്‍ പ്രത്യാശയാണ്.
ആശംസകള്‍ !
സസ്നേഹം,
അനു
വളരെ വ്യത്യസ്ഥമായ ചിന്തകളും,വ്യത്യസ്ഥമായ രചനാരീതിയും... യ്ഥാർത്തത്തിൽ,നമ്മുടെ ചില,പുതിയ കവികൾ'മനസ്സിലാകാത്തതാണ്കവിത'എന്ന് ധരിച്ച് വശായിട്ടുണ്ട്...എന്നാൽ മനസ്സിലാക്കേണ്ടതാണ് കവിത എന്ന ചിന്താഗതിക്കാരനാണ് ഈ അർദ്ധവൃദ്ധന്‍...ഇന്നത്തെ പുത്തൻ ജനറേഷന് അതത്ര പിടിക്കില്ലായിരിക്കും എന്നാലും...ഇത്തരത്തിലുള്ള കവിതകൾ അവർ വായിച്ച് മനസ്സിലാക്കേണ്ടതാണ്.മധുരം,സൌമ്യം,ദീപ്തം,ചിന്തനീയമീകവിത..കവിക്ക് എന്റെ ആശംസകൾ
ReplyDeleteപ്രിയപ്പെട്ട അനു, നന്ദി .സന്ദർശനത്തിനും, മനസ്സിലുള്ളതു കുറിച്ചതിനും. അനന്യമായ രചനകൾ കൊണ്ട് എല്ലാവരുടെയും മനം കവരുന്ന താങ്കളുടെ അഭിപ്രായം എനിക്കു വിലപ്പെട്ടതാണ്.
Deleteചന്തുവേട്ടാ,പ്രണാമം. തോന്നിയതു പോലെ ജീവിക്കരുത് എന്നതു പോലെ തോന്നിയതു പോലെ കവിത എഴുതരുത് എന്നതും പ്രധാനം. ഉത്തമമായ രചനകളിലൂടെ അറിവും അനുഭവവും പകർന്നു തരുന്ന അങ്ങയുടെ കനിവാർന്ന വാക്കുകൾക്കു മുന്നിൽ ഞാൻ തല കുനിക്കുന്നു. നന്ദി, ഹൃദയപൂർവ്വം.
എല്ലാം തോന്നലുകളാണല്ലൊ. ഈ തോന്നലുകളാണ് നമ്മുടെ മുന്നോട്ടുള്ള പാത തന്നെ. ഇങ്ങനെയുള്ള കുറെ തോന്നലുകള്‍ ജിവിക്കാനുള്ള പ്രേരണതരുന്നു. നല്ല കവിത. അഭിനന്ദനങ്ങള്‍ .
ReplyDeleteലളിത സുന്ദരമായ വരികള്‍............. ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........
ReplyDeleteപ്രിയപ്പെട്ട വിജയകുമാർ.
ReplyDeleteഈ കൊച്ചു കവിതതൻ വരികളിൽ
പ്രത്യാശ തുളുമ്പുന്ന തോന്നൽ.
നാളെയുടെ തിങ്ങുന്ന ഇരുളിൽ
വെളിച്ചം പരത്തുന്ന തോന്നൽ..
കവിതകൾ വായിച്ച് അഭിപ്രായം പറയുവാനൊന്നും അറിയില്ലെങ്കിലും, തോന്നലുകൾ പകർന്നുതരുന്ന പ്രത്യാശയെ വരച്ചുകാണിയ്ക്കുന്ന ഈ കവിത ഇഷ്ടപ്പെട്ടു കേട്ടോ.
സ്നേഹപൂർവ്വം ഷിബു തോവാള.
മനോഹരമായ ഈ തോന്നലുകൾ യാഥാർത്ഥ്യമായിത്തീരട്ടെ
ReplyDeleteകുസുമം, ആർ, പുന്നപ്ര, ഹൃദയപൂർവ്വം നന്ദി. ശരിയാണ്. തോന്നലുകൾ നമ്മെ നയിക്കുന്നു. തോന്നലുകൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. അപ്പോളീ പാതയും, പ്രേരണകളുമോ ? - അവയും തോന്നലുകൾ തന്നെ! അവ ജീവിക്കുന്നു. അതിനാൽ നമ്മളും.
ReplyDeleteജയരാജ്, നന്ദി.പുതിയ പോസ്റ്റ് വായിക്കാം.
ഷിബു,വളരെ നന്ദി. കവിത ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. പൊരുളുകൾ നെഞ്ചേറ്റി കുറിച്ചിട്ട വരികൾക്ക് പ്രത്യേകം നന്ദി.
മധു സാർ, പ്രണാമം. തോന്നലുകളെല്ലാം യാഥാർഥ്യമാണെന്ന തോന്നൽ മരിക്കാതെ നിലനിൽക്കും.അതിനാൽ ജീവിതവും. നന്ദി.
നിന്നെ ഞാൻ കണ്ടതാണിന്നും –
ReplyDeleteനെഞ്ചിൽ ജീവിക്കുന്ന തോന്നൽ!
ആശംസകള്‍
കവിത വളരെ നന്നായി എന്നൊരു തോന്നല്‍
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteതോന്നല്‍ മാത്രമല്ല..
ശരിക്കും..
ആശംസകള്‍..
നല്ല കവിത .നല്ല ഈണം ..അര്‍ത്ഥസമ്പുഷ്ടം .
ReplyDeleteഎല്ലാം വളരെ നന്നായി വിജയെട്ടാ ..
ആശംസകള്‍ .നന്ദി .
enikkum ishtamaayi vijeyetta ee kavitha aashamsakl
ReplyDeleteഈ തോന്നലുകലോക്കെയും നന്നായിട്ടുണ്ട് ..
ReplyDeleteആശംസകള്‍
ജീവിച്ചുവെന്നൊരു തോന്നൽ -
ReplyDeleteതീയിൽ മരിക്കാത്ത തോന്നൽ.
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.
തോന്നലുകള്‍ മാത്രം.. ചിലപ്പോഴൊക്കെ തോന്നും.. ഈ ജീവിതം തന്നെ ഒരു തോന്നല്‍ ആണോ എന്ന്
ReplyDeleteനിങ്ങൾക്കെല്ലാവർക്കും എന്റെ വിനീതനമസ്കാരം.
ReplyDeleteനന്ദിയും.
ചന്തു നായര്‍ പറഞ്ഞത് തന്നെ പറയുന്നു .
ReplyDeleteലളിതം , മനോഹരം ആശംസകള്‍