P.VIJAYAKUMAR

Sunday, July 22, 2018



നേരിന്റെ വെളിച്ചം


നേരിന്റെ വെളിച്ചം തേടി നടന്നു;
നിഴലുകളുടെയക്ഷയപാത്രം കിട്ടി.

വഴിയമ്പലം തിരഞ്ഞു;
വിഷരൂപികളുടെ സത്രത്തിലെത്തിച്ചേർന്നു.

പിരിയാത്തസമ്പത്തു തേടി;
ചോർച്ചയുള്ള പകലുകൾ കിട്ടി.

കനൽക്കോട്ടയുടെ ഉയരങ്ങൾ തകർത്തു;
പ്രളയാന്ധതയുടെ പ്രവാഹത്തിലൊലിച്ചു പോയി.

പിന്നെ,
ധ്യാനത്തിന്റെ സൂര്യദ്വീപുകൾ തേടി യാത്രയായി;
ചാനലുകളുടെ കടൽക്കലമ്പലിൽ
ഒരു കട്ടമരത്തിലകപ്പെട്ടു.

അടിയറ്റ്‌,
വാക്കുകളുടെയതിരുകളിൽ അഭയം തേടി.
പ്രാണനപഹരിച്ച്‌ കവിതയെന്നെ
ചിത്രഗുപ്തന്‌ കൈമാറി.


2 comments:

  1. വർത്തമാനകാല ജീവിതത്തിന്റെ ഒരു ത്രിമാന ചിത്രം അച്ചിൽ വാർത്തെടുത്ത പോലെ ... ഹൃദയത്തിൽ പതിയും വരികൾ

    ReplyDelete
  2. ആഹാ മുഹമ്മദ് ഇക്കയുടെ അഭിപ്രായത്തെ ഭയങ്കര ഇഷ്ടത്തോടെ കാണുന്നു.
    രോഷം പൂണ്ടൊരു കടൽ തീരത്ത് നിൽക്കുന്ന പോലെയാണ് കവിതയെ കണ്ടത്.

    ഇപ്പോഴേഴുത്തത് എന്താണ്?

    ReplyDelete