P.VIJAYAKUMAR

Sunday, April 19, 2015

നീ വിളിക്കുമ്പോൾ

മരണമേ,
നീയെന്നെ
വന്നു വിളിക്കുകിൽ,
പല വാതിൽ ചാരി-
പ്പിടഞ്ഞു
തകർന്നു ഞാൻ
മതിവരാതെങ്ങനെ-
യെന്നു പിന്മാറിയാൽ,
ഒരു നല്ല
ദിനമോതി
മഞ്ഞിൽ
നീ മറയണം.
ഒരു കോടി നിഴൽനേര-
ക്കടലുകൾ കടക്കണം.
അതിൽ നുരയും ദുരിതമുറ
പാർത്തു നീ
കനിയണം.

അറിയാതെ
രാത്രി
കൊഴിഞ്ഞു വിടരണം.
അലയാഴി പോലഴൽ
എന്നിൽച്ചിലമ്പണം.
അതിരില്ലാതെന്നുയിർച്ചിറകുകൾ
പറക്കണം.
കനവിൽ ഞാൻ
കണ്ടൊരലിവെന്നെ-
പ്പൊതിയണം.

മരണമേ,
എന്നെ
മറന്നു പറക്കണം.
ഇവിടെത്താച്ചില്ലകളിൽ
എന്നെ
മറക്കണം.

12 comments:

  1. മരണം കേള്‍ക്കുമോ!!
    കവിത ഇഷ്ടപ്പെട്ടു

    ReplyDelete
  2. അപേക്ഷയാണ്.
    മരണം കേള്‍ക്കാതിരിക്കില്ല.
    ഇഷ്ടായി.

    ReplyDelete
  3. നല്ല വരികൾ... നല്ല മോഹങ്ങൾ...
    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാൻ മോഹം...

    ReplyDelete
  4. എതുമനസ്സും ഏറ്റുചൊല്ലേണ്ട വരികള്‍

    ReplyDelete
  5. മരണം മാറിച്ചിന്തിക്കട്ടെ.

    ഇക്കവിതാനിവേദനത്തിൽ ഞാനും ഒപ്പുവെക്കുന്നു ..



    ReplyDelete
  6. കാലൻ നിവേദനങ്ങൾ കൈപ്പറ്റാറില്ല.
    ഇവിടെയാർക്കെങ്കിലും ഒന്നു കൊടുത്തു നോക്കൂ.
    ചിലപ്പോൾ പരിഗണിച്ചേക്കാം..
    ആശംസകൾ...

    ReplyDelete
  7. കവിത ഇഷ്ടായി....

    ReplyDelete
  8. ഈ ചോദ്യം ചോദിക്കുന്ന വേളയിലാണ് നാം നിമിഷങ്ങളുടെ അമൂല്യത അറിയുന്നത്. ഒരു നിമിഷംകൂടി അധികം കിട്ടിയിരുന്നെങ്കിൽ......
    നല്ല കവിത

    ReplyDelete
  9. നേരത്തിന്റെ വില.

    ReplyDelete
  10. വ്യര്‍ത്ഥ മോഹം... പക്ഷേ അതാണ്‌ സത്യം

    ReplyDelete
  11. കാലന്‍ നിവേദനം സ്വീകരിക്കുമായിരിക്കും.........കൊടുത്തു നോക്കാം......

    ReplyDelete
  12. ഒരു കോടി നിഴൽനേര-
    ക്കടലുകൾ കടക്കണം.
    അതിൽ നുരയും ദുരിതമുറ
    പാർത്തു നീ
    കനിയണം.

    അറിയാതെ
    രാത്രി
    കൊഴിഞ്ഞു വിടരണം.
    അലയാഴി പോലഴൽ
    എന്നിൽച്ചിലമ്പണം.
    അതിരില്ലാതെന്നുയിർച്ചിറകുകൾ
    പറക്കണം.
    കനവിൽ ഞാൻ
    കണ്ടൊരലിവെന്നെ-
    പ്പൊതിയണം.

    മരണമേ,
    എന്നെ
    മറന്നു പറക്കണം.
    ഇവിടെത്താച്ചില്ലകളിൽ
    എന്നെ
    മറക്കണം.

    ReplyDelete