നിലാവ്
അലയും
കാറ്റിനെ
സുഗന്ധമാക്കണം.
പടർവ്വള്ളിക്കകം
കരുത്തു
പാകണം.
വെറും
ചെടികളെ
മഹാവൃക്ഷങ്ങളാ-
യുണർത്തണം;
ചാരെ-
യൊടുങ്ങാ
ശോകത്തി-
ന്നിരവിലാഴുമീ
കരിങ്കൽപ്പാളിയെ
അഹല്യയാക്കണം.
മണൽത്തരികൾ
തൻ
വിളക്കിൽ
നക്ഷത്ര-
ത്തിരി
കൊളുത്തണം.
ഇടവഴി
മഹാ
പഥമായ് മാറ്റണം.
കുരുന്നു
പൂക്കൾ തൻ
പ്രഭാതമെത്തണം.
വെറും
മനസ്സിനെ-
യനന്തമാക്കണം.
വെറും
കരങ്ങളെ
ചിറകായ്
മാറ്റണം!
അകങ്ങളിൽ
നിറ-
ഞ്ഞുണർന്നു
കത്തണം,
തെളിക്കണം,
പൊട്ടി-
ത്തകരുമെന്നെ
നീ!-
എനിക്കു
രാത്രി തൻ
കിനാമേഘങ്ങളേ!
എനിക്കെന്നക്ഷര
നിലാപ്രപഞ്ചമേ!
അനന്തകാലത്തോളം വളര്‍ന്ന കാവ്യഭാവന.. ഹൃദ്യമായി.
ReplyDeleteവെറും കരങ്ങളെ
ReplyDeleteചിറകായ് മാറ്റണം! നല്ല വരികൾ.ആശംസകൾ
നല്ല വരികൾ
ReplyDeleteമനോഹരം..
ReplyDelete'വെറും മനസ്സിനെയനന്തമാക്കണം.
ReplyDeleteവെറും കരങ്ങളെ ചിറകായ് മാറ്റണം!'
നല്ല കാവ്യഭാവന..മനോഹരം..
മനോഹരമായ വരികൾ..
ReplyDeleteഅകങ്ങളിൽ നിറ-
ReplyDeleteഞ്ഞുണർന്നു കത്തണം,
തെളിക്കണം, പൊട്ടി-
ത്തകരുമെന്നെ നീ!-
എനിക്കു രാത്രി തൻ
കിനാമേഘങ്ങളേ!
എനിക്കെന്നക്ഷര
നിലാപ്രപഞ്ചമേ! ………………………………