P.VIJAYAKUMAR

Sunday, September 22, 2013

സമയം


ജനനസാഗരത്തിരകൾ കീറി ഞാൻ
സമയപൂർവ്വവൻകരയിലെത്തണം.

മിഴികളിൽ നിഴൽ,
ഉയിരിൽച്ചങ്ങല.
പിടിതരാവാക്കിന്നഭൗമനർത്തനം.

സമയമില്ലെനിക്കിവിടെയൊന്നിനും.
സമയമാണു പോൽ സകലകാരണം!


21 comments:

  1. സമയമാം രഥത്തില്‍........!

    ReplyDelete
  2. സമയം മറന്ന മാത്രകൾ;
    പിരിയാൻ വിടാത്തൊരോർമ്മകൾ..


    നല്ല കവിത

    ശുഭാശംസകൾ.....


    ReplyDelete
  3. "സമയമില്ലെനിക്കിവിടെയൊന്നിനും.
    സമയമാണു പോൽ സകലകാരണം!"

    ഇഷ്ടായി ഈ വരികള്‍ വളരെയേറെ....

    ReplyDelete
  4. സമയമില്ലെനിക്കിവിടെയൊന്നിനും അതോണോ ഇവിടെ കാണാത്തത് മാഷേ..ഇടയ്ക്കിടെ എഴുതി വാ...

    ReplyDelete
  5. സമയമായില്ല പോലും സമയമായില്ല പോലും........

    ReplyDelete
  6. സമയമില്ലെനിക്കിവിടെയൊന്നിനും.

    ReplyDelete
  7. വായിച്ചു - ആശംസകള്‍

    ReplyDelete
  8. മാഷെ ....
    മതിയാവോളം വായിച്ചു ... ശക്തമായ വരികൾ ... കവിതകളിൽ എനിക്കേറെ ഇഷ്ടമായ വരികൾ സമയമില്ലെനിക്കിവിടെയൊന്നിനും.
    സമയമാണു പോൽ സകലകാരണം!.
    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  9. ശക്തിയുള്ള വരികള്‍ സര്‍ .. ആശംസകള്‍

    ReplyDelete
  10. ഏറ്റവും ധൃതിയുള്ള വിഐപി ആരാണ്?
    സമയമാണതിനില്ല സംശയം തെല്ലും...

    ReplyDelete
  11. സമയമില്ലെനിക്കിവിടെയൊന്നിനും.
    സമയമാണു പോൽ സകലകാരണം! :)

    ReplyDelete
  12. ആ൪ക്കും പിടികൊടുക്കാതെ-
    യോടുകയല്ലയോ സമയം,
    സമമായി ആരുമില്ലാതെ..
    മനോഹരം..

    ReplyDelete
  13. (പിടിതരാവാക്കിന്നഭൗമനർത്തനം.) ഇത് മനസ്സിലാക്കാൻ രണ്ട് മൂന്നാവർത്തിവായിക്കേണ്ടി വന്നു. സമയമാണ് ഏക കാരണം.ആശംസകൾ

    ReplyDelete
  14. സമയമാണ് എല്ല്ലാം സമയമോട്ടുമില്ലതാനും .
    നല്ല വരികൾ.

    ReplyDelete
  15. സമയമില്ലെനിക്കിവിടെയൊന്നിനും.
    സമയമാണു പോൽ സകലകാരണം!
    അർത്ഥവത്തായ വരികൾ.

    ReplyDelete
    Replies
    1. വളരെ ആഴമുള്ള വരികളാണവ.

      Delete
  16. നല്ല കവിത ...ആശംസകൾ മാഷെ

    ReplyDelete
  17. ജീവിതം സ്ഫന്ദിക്കുന്ന ആഴമേറിയ ആശയം. ഹൃദ്യവും ലളിതവുമായ വരികൾ.

    ReplyDelete
  18. ഇഷ്ട്ടമായി മാഷേ , ഒരുപാടൊരുപാട് ...

    ReplyDelete
  19. സമയമില്ലെനിക്കിവിടെയൊന്നിനും.
    സമയമാണു പോൽ സകലകാരണം!

    ReplyDelete