നിലാവ്
അലയും
കാറ്റിനെ
സുഗന്ധമാക്കണം.
പടർവ്വള്ളിക്കകം
കരുത്തു
പാകണം.
വെറും
ചെടികളെ
മഹാവൃക്ഷങ്ങളാ-
യുണർത്തണം;
ചാരെ-
യൊടുങ്ങാ
ശോകത്തി-
ന്നിരവിലാഴുമീ
കരിങ്കൽപ്പാളിയെ
അഹല്യയാക്കണം.
മണൽത്തരികൾ
തൻ
വിളക്കിൽ
നക്ഷത്ര-
ത്തിരി
കൊളുത്തണം.
ഇടവഴി
മഹാ
പഥമായ് മാറ്റണം.
കുരുന്നു
പൂക്കൾ തൻ
പ്രഭാതമെത്തണം.
വെറും
മനസ്സിനെ-
യനന്തമാക്കണം.
വെറും
കരങ്ങളെ
ചിറകായ്
മാറ്റണം!
അകങ്ങളിൽ
നിറ-
ഞ്ഞുണർന്നു
കത്തണം,
തെളിക്കണം,
പൊട്ടി-
ത്തകരുമെന്നെ
നീ!-
എനിക്കു
രാത്രി തൻ
കിനാമേഘങ്ങളേ!
എനിക്കെന്നക്ഷര
നിലാപ്രപഞ്ചമേ!