P.VIJAYAKUMAR

Saturday, July 7, 2012

വേനൽ


 ഏഴു മണിയുടെ ബസ്സ്‌
ഇനിയും വരാത്തതെന്തു കൊണ്ട്‌?
കാലം കത്തിത്തുടങ്ങുന്നു.
ഒപ്പം ഞാനും.
വെയിലിന്‌ ഈ നേരത്തും അഞ്ചു പത്തി....

എട്ടു മണിയുടെ ബസ്സ്‌
എത്താത്തതെന്തു കൊണ്ട്‌?
ഇലകൾ വാടുന്നു.
ചിന്തയുടെ ചില്ലകളിൽ
സംഭ്രാന്തിയുടെ കലമ്പൽ.

ഒമ്പതു മണിയുടെ ബസ്സും വന്നില്ല.
കാറ്റിന്റെ ചിറകുകൾക്ക്‌ സൂര്യാഘാതം.
ഇനിയുമെന്തിന്‌?
കുന്നിൻപുറത്തെ എന്റെ വീട്ടിലേക്ക്‌
ഞാൻ തിരികെ നടന്നു കയറി.

മേലെയെത്തി നോക്കുമ്പോൾ
മൂന്നു ബസ്സും ഒരുമിച്ചു താഴെ.
എന്നെക്കൂടാതെ അവ പാഞ്ഞു പോയി.

35 comments:

  1. കുന്നുകയറി വീട്ടിലെത്തുമ്പോള്‍ ആണ് പലപ്പോഴും നഷ്ടപ്പെട്ടുപോയ അവസരങ്ങളും കാത്തിരിപ്പുകളും തിരിച്ചറിയുന്നത്.

    ReplyDelete
  2. പ്രതീക്ഷിച്ചിരിക്കുമ്പോള്‍ വരാത്തവയെല്ലാം
    നിനച്ചിരിക്കാതെ വരുമ്പോഴേക്കും
    അകലങ്ങളിലേക്ക് മടങ്ങിയിരിക്കും നാം;
    നഷ്ടബോധങ്ങളെ കൊണ്ട് വേദനിപ്പിക്കുന്നതും
    ദൈവത്തിന്‍റെ കണക്കുപുസ്തകങ്ങളിലെ
    ശിക്ഷാവിധികളായിരിക്കും!!!

    ReplyDelete
  3. നാം നഷ്ടപ്പെടുത്തുന്നത്
    നമ്മളെ നഷ്ടപ്പെടുന്നത്

    ReplyDelete
  4. നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് വേവലാതി വേണ്ട,ബസ്സിനിയും വരും.

    ReplyDelete
  5. ചില കാര്യങ്ങള്‍ വേനല മഴപോലെ നിനച്ചിരിക്കാതെ വന്നു അപ്രത്യക്ഷമാകും

    പ്രതീക്ഷയോടെ മനം നൊന്ത് പ്രാര്‍ത്ഥിച്ചാലും വരില്ല

    ReplyDelete
  6. ചില കാര്യങ്ങള്‍ വേനല മഴപോലെ നിനച്ചിരിക്കാതെ വന്നു അപ്രത്യക്ഷമാകും

    പ്രതീക്ഷയോടെ മനം നൊന്ത് പ്രാര്‍ത്ഥിച്ചാലും വരില്ല

    ReplyDelete
  7. ആദ്യം ഞാന്‍ കരുതി ..ബസുകള്‍ പണി മുടക്കി എന്ന്..
    പിന്നെ കരുതി ബസുകള്‍ക്ക് വഴി മാറി പോയെന്നു..
    പിന്നെ കരുതി എനിക്കാണ് തെറ്റിയതെന്ന്..
    പിന്നെയും ഞാന്‍ കരുതി കൊണ്ടേ ഇരുന്നു.
    .ഒടുക്കം വിജയേട്ടന് പോകാനുള്ള മൂന്നു ബസും ഒരുമിച്ചു വന്നു...
    സമയം വൈകിയെങ്കിലും ബസില്‍ പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ചു പോയി..
    പക്ഷെ എന്ത് ചെയ്യാം വിജയെട്ടാ, ഈ ബസുകള്‍ ആരെയും കാത്തു നില്‍ക്കാന്‍ തയ്യാറല്ലന്നെ...
    എല്ലാവര്‍ക്കും മത്സര ഓട്ടമാണ്..
    ആദ്യമെത്താനുള്ള ഈ ഓട്ടങ്ങള്‍ എവിടെ ചെന്നെത്തും എന്നറിയില്ല ?
    ഇനി ഇപ്പൊ ആദ്യം എത്തിയാല്‍ തന്നെ വീണ്ടും അതെ വഴിയിലൂടെ വീണ്ടും തിരിച്ചൊരു യാത്ര..
    അല്ല വീണ്ടും മത്സരം..
    ഈ മത്സരങ്ങള്‍ക്കിടയില്‍ ആ ബസിനുള്ളില്‍ വിജയേട്ടന്‍ കയറാതിരുന്നത് നന്നായെന്നു മാത്രമേ ഞാന്‍ പറയൂ..

    പ്രാര്‍ഥനകളോടെ...ആശംസകളോടെ ...
    പ്രവീണ്‍..

    ReplyDelete
  8. പ്രതീഷയുടെ തേരിലേറീ നാം ഈ ജീവിതത്തില്‍
    പലതും കാത്ത് നില്‍ക്കുന്നുണ്ട് ..
    അടുത്ത നിമിഷം നമ്മളിലേക്ക് എത്തുന്ന
    ചിലതിനേ , ഏത് കനലു ചവിട്ടിയും നാം കാത്ത് നില്‍ക്കും ..
    ഒടുക്കം സ്വയം ശപിച്ച് പിന്മാറുമ്പൊള്‍ ..
    വേനലിന്റെ വേവില്‍ ഒരിറ്റ് ജലം മോഹിക്കുമ്പൊള്‍ ..
    കാത്ത് കാത്ത് ഇരുന്നതെല്ലാം എത്തി പിടിക്കാവുന്നതിനപ്പുറം
    പതിയെ തെന്നി നീങ്ങും ..
    ഇതാണ് ജീവിതം .. നാം തേടുന്നതോ കാംഷിക്കുന്നതോ
    നമ്മുക്ക് ചാരെ വരണമെന്നില്ല ..
    നാളേ അതു നമ്മുക്കായി കാത്തിരിക്കുകയും ആവാം ..
    ആഴമുള്ള ഉപമ .. മാഷേ .. സ്നേഹപൂര്‍വം

    ReplyDelete
  9. നല്ലപോസ്റ്റ്‌. ആശംസകൾ. നഷ്ടപ്പെട്ട അവസരങ്ങൾ നാളെയിലേക്കുള്ള പാഠങ്ങൾ ആണല്ലെ. No gain with out pain.

    ReplyDelete
  10. വ്യത്യസ്തമായ ഒരു കവിത.
    എത്ര കാത്തിരുന്നാലും വിധിച്ചതേ കിട്ടൂ എന്ന പാഠം കൂടിയില്ലേ ഇതില്‍?
    കവിത നിരൂപണം ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ സീറോ ആണ്‌.
    ആശംസകള്‍..

    ReplyDelete
  11. ഈ ബസ്സുകാര് അങ്ങനെയാണെന്നേ..ചുമ്മാ മിന്നല്‍ പണിമുടക്കു നടത്തിക്കളയും..!മനുഷ്യനെ മെനക്കെടുത്താനായിട്ട്..!!
    പിന്നെ, മാഷറിഞ്ഞോ ആമൂന്നുബസ്സുകളും പിന്നീട് പൊയ്യാറ്റില്‍ത്താഴത്തെ വളവില്‍ കൂട്ടിയിടിച്ചു പുഴയിലേക്കു മറിഞ്ഞത്രേ..!

    ബസ്സു മിസ്സായാലെന്താ, ലൈഫ് സേഫായില്ലേ മാഷേ..!!

    കവിതയുടെ ഉള്ളടക്കം ഇന്നിന്റെ ചിന്തയാണ്, നാമോരോരുത്തരുടെയും..!
    തലനാരിഴയില്‍ കൈവിട്ടുപോകുന്ന സന്തോഷങ്ങളെ തിരിഞ്ഞുനോക്കി നെടുവീര്‍പ്പിടുന്ന പാവം നാമറിയുന്നോ അതിനുമപ്പുറം എന്താണുള്ളതെന്ന്..!!വ്യത്യസ്ഥമായ ആശയം മികവുറ്റ ശൈലിയില്‍ മനോഹരമായവതരിപ്പിച്ചു.
    ആശംസകള്‍നേരുന്നു മാഷേ..
    സസ്നേഹം..പുലരി

    ReplyDelete
  12. നഷ്ടങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകും നല്ല ചിന്ത ആശംസകള്‍

    ReplyDelete
  13. അതങ്ങനാ, നമുക്ക് വേണ്ടപ്പോൾ ഒന്നും ലഭിക്കില്ല, മനസ്സു മടുത്ത് പിന്തിരിയുമ്പോഴാവും ൢആം ലഭിക്കുകയും

    ReplyDelete
  14. ചിലപ്പോള്‍ കാത്തിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍
    ചിലപ്പോള്‍ കാത്തിരിക്കുന്നത് എന്തിനെന്നു ശരിക്കും തിരിച്ചരിയാത്തതിനാല്‍
    ചിലപ്പോള്‍, പലപ്പോഴും, കേവലം നിര്‍ഭാഗ്യം കൊണ്ട് നഷ്ടമാവുംബോഴാനു അറിയുക
    അതിന്റെ വലിപ്പം.
    വളരെ ഭംഗിയായി എഴുതി ഈ കവിത

    ReplyDelete
  15. പ്രിയപ്പെട്ട വിജയന്‍,

    പലപ്പോഴും ജീവിതം ഇങ്ങിനെയാണ്‌. നമ്മുടെ ക്ഷമ നശിക്കുമ്പോള്‍, നമ്മള്‍ അറിയാതെ പോകുന്നു;തേടിയത് തൊട്ടടുത്ത്‌ ഉണ്ടെന്നു.

    തത്വചിന്തകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്‌!അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  16. ഈ ടോപ്പിക്ക് ഒരു കഥയ്ക്ക സ്കോപ്പ് ഉണ്ടു
    .ചില നഷ്ടങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും തിരിച്ചു
    പിടിക്കാന്‍ കഴിയില്ല്യ...ചിലത് കണ്മുന്‍പില്‍ വന്നു പെട്ടാലും
    തിരിച്ചറിയാനും കഴിയില്ല്യ നഷ്ടപെടുബോഴെ കാണാന്‍ കഴിയൂ..സമയവും കാലവും ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ല്യ..നഷ്ടങ്ങള്‍ അതൊരു തീരാനഷ്ടമായി
    മനസ്സില്‍ അവശേഷിക്കും .പിന്നെ പ്രതീക്ഷ മാത്രം ...ആ പ്രതീക്ഷ ജീവിക്കാനുള്ള ജീവവായു ....നന്നായി ..ഇഷ്ടപ്പെട്ടു..

    --

    ReplyDelete
  17. ആദ്യമായാണിവിടെ. മനോഹരമായിരിക്കുന്നു.

    ReplyDelete
  18. കേരളമല്ലേ നാട് ഏതു നിമിഷവും ബന്ദും ഹര്‍ത്താലും ഒക്കെ പ്രതീക്ഷിക്കാം അതുകൊണ്ടാവാം വൈകിയത്‌ ,എന്തായാലും വന്നല്ലോ .....
    ------------------------------------
    ആശയം ഇതല്ലഎന്നറിയാം ,എന്നാലും വെറുതെ ആ വഴിക്ക് ചിന്തിച്ചു പോയതാ കേട്ടോ,,ആശംസകള്‍ .

    ReplyDelete
  19. ബസില്‍ യാത്ര ചെയ്തു ശീലമില്ലാത്തത് കൊണ്ട് ഈ കവിതയുടെ അര്‍ഥം പിടികിട്ടി!
    നിര്‍ത്താതെ പോയ ബസിന്റെ ചില്ലുകള്‍ എറിഞ്ഞുടക്കാമായിരുന്നു!!

    ReplyDelete
  20. നല്ല കവിതകള്‍ ...
    ഏറെ ഇഷ്ട്ടമായത് വേനല്‍ തന്നെ ...
    കൂടെ കൂടിയിട്ടുണ്ട് ... ഇനിയും വരാം

    ReplyDelete
  21. കൈവിട്ട ലോട്ടറിക്ക് എപ്പൊഴും സമ്മാനം കാണും, പറയാതെ പോയ ഉത്തരങ്ങൾ എപ്പൊഴും ശെരിയായിരിക്കും. അതെപ്പോഴും അങ്ങനെയാണല്ലോ..

    ReplyDelete
  22. കവിത ഇഷ്ടമായി..

    ReplyDelete
  23. ഒരല്പം കൂടി കാതിരിക്കാം ആയിരുന്നു..
    നല്ല കവിത കേട്ടോ.. എനിക്കിഷ്ട്ടായി

    ReplyDelete
  24. പോയ ബസ്സുകളെക്കുറിച്ച് നഷ്ടബോധത്തോടെ വിലപിച്ചിട്ട് ഇനിയെന്തു കാര്യം? കുന്നിന്‍മുകളിലെ വീടിന്റെ ശാന്തതയില്‍ വിശ്രമിക്കാം ഇനിയല്പം... യാത്രയ്ക്ക് ഇനിയും സമയമുണ്ടല്ലോ...

    ReplyDelete
  25. ജീവിതവും അങ്ങനെയൊക്കെത്തന്നെയാണ്..
    ആവശ്യമുള്ളപ്പോൾ ഒന്നും നമ്മുടെ മുന്നിൽ വരികയില്ല.അല്ലെങ്കിൽ വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടാവില്ല. അവസരങ്ങൾ വരുമ്പോഴേക്കും ജീവിതവും നമ്മെ കൈവിട്ടിരിക്കും. ഇഷ്ടമല്ലെങ്കിൽ കൂടി കിട്ടുന്ന അവസരങ്ങൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക തന്നെയാണ് ബുദ്ധി...!!

    കവിത എനിക്ക് അത്ര പെട്ടെന്ന് മനസ്സിലാകുന്ന ഒന്നല്ല.
    ഇതെനിക്ക് വളരെ ഇഷ്ടമായി...
    ആശംസകൾ...

    ReplyDelete
  26. വ്യതസ്തമാണ് ചിന്തകള്‍.,. അതുകൊണ്ടുതന്നെ ഇഷ്ടമായി.

    ReplyDelete
  27. ഈ ബസുകളുടെ കാര്യം ഇങ്ങനെയാ, വേണമെന്ന് വെച്ചാൽ വരില്ല. പോട്ടെ എന്ന് വെച്ച് മടങ്ങിയാലോ ഒന്നായിട്ടങ്ങ് വരും. നിത്യ ജീവിതത്തിൽ നാം അനുഭവിക്കുന്ന പലതിനേയും ഓർമ്മിപ്പിക്കാൻ കവിക്ക് കഴിഞ്ഞിരിക്കുന്നു... ആശംസകൾ

    ReplyDelete
  28. ഇഷ്ടപ്പെട്ടുകവിത ..സുന്ദരം....
    അവിചാരിതങ്ങളുടെ കാലമല്ലേ... വിചാരിക്കാത്തത് സംഭവിക്കാനാ സാധ്യത കൂടുതല്‍..

    നന്‍മകള്‍ നേരുന്നു..

    ReplyDelete
  29. കവിത കൊള്ളാം!

    ഇന്നത്തെ ലോകത്ത് ഒരു വഴിയെ ഉള്ളൂ - ഏഴു മണിയുടെ ബസു പോയെന്നു തോന്നിയാല്‍ പിന്നെ എട്ടിന്റെ ബസിനു കാത്തുനിന്നു എട്ടിന്റെ പണി വാങ്ങാന്‍ കാത്തു നില്‍ക്കാതെ അങ്ങ് ആഞ്ഞു നടക്കുക.

    പക്ഷെ, നടക്കാന്‍ തയ്യാറാകണം - നോട്ട് ദി പോയിന്റ്‌ - യേത്?

    ReplyDelete
  30. സമയത്തിന്റെ വില മനസ്സിലാക്കാത്ത ഒരു ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. കവിത ഇഷ്ടപ്പെട്ടു

    ReplyDelete
  31. പൊതുവേ താമസിച്ചെത്തുന്നതാണ് എന്റെയൊരു രീതി.മനപൂര്‍വ്വമല്ല.എത്ര താമസിച്ചാലും കാണേണ്ടത് കാണും.കവിത നന്നായിട്ടുണ്ട്.അതെന്നെ പ്രചോദിപ്പിക്കുന്നു. ഇത് വായിക്കാന്‍ അവസരമൊരുക്കിയതില്‍ നന്ദിയുണ്ട്.

    ReplyDelete
  32. ഇത്തരം ബസ്സുകളെ കാത്തു നിന്ന് സമയം കളയാതിരിക്കുന്നതല്ലേ നല്ലത്!! പക്ഷെ നമ്മള്‍ കാത്തു നിന്ന് പോകും - ശീലമായിപ്പോയി..

    ReplyDelete
  33. ഇവിടെ ബസുകളെ തന്നെ ആണോ ഉദ്ദേശിച്ചത് ...അതോ ജീവിതത്തിലെ ഭാഗ്യത്തെ അല്ലെങ്കില്‍ അവസരങ്ങളെ ???

    ReplyDelete