P.VIJAYAKUMAR

Sunday, June 24, 2012


തുടക്കം മുതൽ തുടക്കം വരെ

ഒഴുകുന്നിടത്തൊന്നുമെത്താതെ,
എത്തുന്നിടത്തൊന്നുമൊഴുകാതെ,
ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്,
എന്തിനു പോകണം നീ പകലേ?
എന്തിനു ദുരിതങ്ങൾ കൂടെ വേണം?
എല്ലാം വലിച്ചെറിഞ്ഞുല്ലാസമായ്‌,
എല്ലാം തുലച്ചലിഞ്ഞേകാഗ്രമായ്‌,
പോകാനൊരുങ്ങുന്നു ഞാനിതിലേ.
പോരുന്നോ നീയുമിന്നെന്റെ കൂടെ?
പൂജ്യത്തിൽ വീണ്ടും തുടങ്ങി നോക്കാം.
ആദിയിൽ നിന്നേ നടന്നു നോക്കാം.

23 comments:

  1. താങ്കളെ ആദ്യമായാണ് വായിക്കുന്നത്. കവിതയെഴുത്തിന്റെ പുതുവഴികൾ തേടുന്ന അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  2. മനസ്സില്‍ കവിതയുണ്ട്.

    ReplyDelete
  3. 2 kavithakalum vaayichu. nalla vazhi.
    ezhuthu thudaroo.
    snehathode.

    ReplyDelete
  4. പൂജ്യത്തിൽ വീണ്ടും തുടങ്ങി നോക്കാം.
    ആദിയിൽ നിന്നേ നടന്നു നോക്കാം.

    Good

    ReplyDelete
  5. പൂജ്യത്തിൽ നിന്നും തുടങ്ങി വെയ്ക്കൂ
    പൂജ്യനായി തീർന്നിടും ശേഷകാലം

    ReplyDelete
  6. ഒഴുകുന്നിടത്തൊന്നുമെത്താതെ,
    എത്തുന്നിടത്തൊന്നുമൊഴുകാതെ,
    ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
    കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്.... :) :)

    ഞാനും കൊതിക്കാറുണ്ട്...വീണ്ടും ഒന്നു നടന്നുനോക്കാന്‍... വഴുതിപ്പോയ ഇന്നലകളെ മാറ്റിയെഴുതാന്‍ ... പക്ഷേ...

    ആശംസകള്‍ !!! :)

    ReplyDelete
  7. "ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
    കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്,"

    കവിതയെഴുതുന്നവരോട് നീലിക്ക് അസൂയയാണ്. കാരണം ഇതുതന്നെ. ഇങ്ങനോക്കെയെഴുതാന്‍ നീലി മൂന്നാല് വട്ടം ജനിച്ചാലുമാവില്ല.

    ReplyDelete
  8. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള കവിത, ഒരുവട്ടമല്ല പലവട്ടം വായിച്ചപ്പോഴും ഒരുപാട് അര്‍ത്ഥങ്ങള്‍, അവയ്ക്കിടയില്‍ നിന്ന് ഏതു സംഗ്രഹിച്ചെഴുതണമെന്നറിയാതെ ഒരിക്കല്‍ വിടവാങ്ങിയതാണ്, പക്ഷെ കവിത മനസ്സിലെവിടെയോ തങ്ങിയത്‌ കൊണ്ട് "നന്നായിരിക്കുന്നെ"ന്നു ഒരു വരി കുറിച്ചില്ലെങ്കില്‍ ഞാനൊരാസ്വാദകനല്ലാതായ്‌ പോകില്ലേ!!

    ReplyDelete
  9. ഭാവുകങ്ങൾ. ആദ്യത്തെയും അവസാനത്തെയും രണ്ട് വരികൾ കൂടുതൽ ഹ്യദ്യമായി

    ReplyDelete
  10. എന്തിനു ദുരിതങ്ങൾ കൂടെ വേണം?
    എല്ലാം വലിച്ചെറിഞ്ഞുല്ലാസമായ്‌,
    എല്ലാം തുലച്ചലിഞ്ഞേകാഗ്രമായ്‌,

    വലിചെരിഞ്ഞതിനു ശേഷം ഒന്നുമില്ല പിന്നെ എന്ത് തുലച്ചലിയിക്കാന്‍ ഇരിക്കുന്നു ഒരു പക്ഷെ എല്ലാ ചിന്തകളെയും അകത്തു മനസ്സ് ഏകാഗ്രതമാക്കുവാന്‍ ഉള്ള ശ്രമായിരിക്കാം ഉദേശി ക്കുന്നതല്ലേ . മനസ്സില്‍ കവിത ഉറങ്ങുന്നുണ്ട് ഇനിയും ഉണരട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  11. കൊള്ളാം. എങ്കിലും വിജയകുമാര്‍ ജിക്ക് ഇതിലും വളരെ നന്നായി കവിതകള്‍ എഴുതുവാന്‍ കഴിയും. വായനാരസം മാത്രം നമ്മള്‍ നോക്കിയാല്‍ പോര എന്നാണ് എനിക്കുള്ള അഭിപ്രായം .
    തുടര്‍ന്ന് എഴുതുക . ആശംസകള്‍

    ReplyDelete
  12. തുടക്കം മുതല്‍ തുടക്കം വരെ...
    എങ്ങുമെത്താതെ.
    ആശംസകള്‍.

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട്., ഭാവുകങ്ങള്‍ ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്...... വായിക്കണേ....

    ReplyDelete
  14. ഇതുവഴി ആദ്യമായാണ് സുഹൃത്തേ..
    ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
    കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്,
    നന്നായിരിക്കുന്നു.
    ആശംസകളോടെ,
    മനു....

    ReplyDelete
  15. വിജയേട്ടാ,ബ്ലോഗ് നന്നായി.പുതിയ വായനക്കാരും ചർച്ചകളും ഉണ്ടാകട്ടെ.

    ReplyDelete
  16. oruvattam koodiyaa kavithaude theerathu
    veruthee irikkuvaan moham

    ReplyDelete
  17. ഉള്ളു വരണ്ടാലും കൺ നനഞ്ഞു്,
    കണ്ണു തെളിഞ്ഞാലും നെഞ്ചെരിഞ്ഞു്,"
    മനസ്സില്‍ തട്ടുന്ന കവിത ..അതങ്ങിനെ ആണല്ലോ പലപ്പോഴും മനസ്സാണല്ലോ കവിതയായി പിറക്കുന്നത്‌.

    എല്ലാ വരികളും ഹൃദയത്തോട് ചേര്‍ത്ത് വെക്കാവുന്ന വരികള്‍ ..

    ReplyDelete
  18. മൂന്നു കവിതകളും ലളിത സുന്ദരം. അഭിനന്ദനങ്ങള്‍.

    ReplyDelete
  19. 'വെളിച്ചം ദുഖമാണ് ഉണ്ണീ
    തമസ്സല്ലോ സുഖപ്രദം '

    എന്ന ഒരു ലൈന്‍ ആണെങ്കിലും
    പ്രതീക്ഷ കൈവെടിയുന്നില്ല,
    you are seeing a ray of light
    at the end of the tunnel
    keep writing (with positive mind)

    ReplyDelete
  20. വീണ്ടും പൂജ്യം മുതലേ തുടങ്ങാം എന്ന തീരുമാനമാണ് പലര്‍ക്കും പറ്റാതെ പോകുന്നത്. പുതുജീവന്‍, പുനര്‍:വിചിന്തനം, പശ്ചാത്താപം ഒക്കെ ഒരു ജന്മമത്തിന്‍റെ തലവര നിര്‍ണ്ണയിക്കുന്നു.

    സ്വയം ചെയ്യാനുള്ളതില്‍ വിധിയെ പഴിച്ചിട്ട് എന്തുകാര്യം അല്ലെ?

    ഒരുപാട് ചിന്തകള്‍ നല്‍കുന്ന ചെറു കവിത ഇഷ്ടമായ്‌.

    ReplyDelete
  21. ഇനിയും പുതിയ കവിതകള്‍ വായിക്കാന്‍ കൂടെ ചേരുന്നു

    ReplyDelete