P.VIJAYAKUMAR

Saturday, June 23, 2012


ഇന്നത്തെ സൂര്യൻ


ഇന്നത്തെ സൂര്യൻ
നാളെയില്ല.
നാളത്തെ പൂക്കളെ
ഇന്നു കാണില്ല.
ഇന്നുള്ള മിഴികൾ
നാളെയുണ്ടാവുകയുമില്ല.
നാളെ ഞാനുമുണ്ടാവില്ല.
വെളിച്ചം കുടിക്കുന്ന
ഈ വഴികളും,
പറക്കുമ്പോഴും
ചിറകു തേടുന്ന
പക്ഷികളും ഉണ്ടായെന്നിരിക്കില്ല.
നാളെ
പകലും രാത്രിയും
ഉണ്ടാവും.
സന്ധ്യയുടെ മേഘനൃത്തങ്ങളുണ്ടാവും.
അവയ്ക്കു, പക്ഷേ,
ഒന്നും ഓർമ്മയുണ്ടാവില്ല.

11 comments:

  1. നാളെ ഇന്നല്ല. ഇന്ന് നാളെയുമല്ല. ഇന്ന് ഇന്നും നാളെ നാളെയുമാണ്. നാളെയുള്ളേടത്തോളം നമുക്ക് ഓര്‍ക്കാം

    ReplyDelete
  2. Welcome to blog. Do show your caliber

    ReplyDelete
  3. താങ്കളുടെ കവിതയിൽ നേരും പ്രകൃതിയുമുണ്ട്,നന്ന്.

    ReplyDelete
  4. വെളിച്ചം കുടിക്കുന്ന
    ഈ വഴികളും,
    പറക്കുമ്പോഴും
    ചിറകു തേടുന്ന
    പക്ഷികളും

    നന്നായി

    ReplyDelete
  5. നന്നായിരിക്കുന്നു
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. മനോഹരം .........ഭാവുകങൾ‌

    ReplyDelete
  7. ഒരുപാടു സൂര്യനെയും പൂക്കളെയും കണ്ടു ഇനിയും നല്ല വരികള്‍ എഴുതാന്‍ കഴിയട്ടെ .
    എല്ലാഭാവുകങ്ങളും നേരുന്നു ..........

    ReplyDelete
  8. ഓര്‍മ്മകള്‍ ഇല്ലാത്ത പകലും രാത്രിയും വേനലും... നല്ല ഭാവനകള്‍. അവനവനെ കാണുന്ന എളിമയുള്ള കണ്ണുകള്‍.

    ReplyDelete
  9. ഒരു നഷ്ടബോധത്തിന്റെ ജല്പനം പോലെ, എങ്കിലും
    ചിന്തക്ക് വക നല്‍കുന്നു

    ReplyDelete
  10. ask sorry for the reply to
    the comment you made in my blog.
    sorry for the wrong connotation created,
    because of the way I expressed it.
    എന്റെ അതിയായ ഖേദം
    അറിയിക്കുന്നു - ഞാനുദ്ദേശിച്ചത്
    മറുപടിയായി എന്തോ കുത്തി കുറിച്ചുഎന്നാണു .

    ReplyDelete
  11. തുടക്കക്കാരനില്‍ നിന്നും താങ്ങള്‍ ഒരുപാട് മുന്നേറിയിരിക്കുന്നു. വീട്ണ്ടും വ്യത്യസ്തമായ ചിന്തകള്‍ സുന്ദരമായ വരികളിലൂടെ ഒഴുക്കൂ......
    ആശംസകള്‍!,!!

    ReplyDelete